താമരശ്ശേരി :കഴിഞ്ഞ ഓരോ ബജറ്റിലും തൊഴിലുറപ്പ് പദ്ധതിക്ക് നീക്കി വെക്കേണ്ട ഫണ്ട് വെട്ടിക്കുറയ്ക്കുന്ന സ്ഥിതിയാണുള്ളത്.തൊഴിലാളികളെ ദ്രോഹിക്കുന്ന നിരവധി പുതിയ നിയമങ്ങൾ കൊണ്ട് വരുകയാണ്. തൊഴിൽ ദിനം ഇരുന്നൂറ് ആയി ഉയർത്താണമെന്നും കൂലി 600 രൂപയാക്കണമെന്നും എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ താമരശ്ശേരി പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം കർഷക തൊഴിലാളി യൂണിയൻ ജില്ലാ ജോയിൻ സെക്രട്ടറി കെ. ബാബു ഉദ്ഘാടനം ചെയ്തു.എം.വി യുവേഷ് അധ്യക്ഷത വഹിച്ചു.
കെ. സി ശാന്ത പാതക ഉയർത്തി.ഏരിയ സെക്രട്ടറി നിധീഷ് കല്ലുള്ളതോട് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം എം. കെ അനിൽ കുമാർ, കെ കെ അപ്പുക്കുട്ടി, കെ കെ പ്രദീപൻ, ടി ടി മനോജ് കുമാർ എന്നിവർ സംസാരിച്ചു. യൂണിയൻ പഞ്ചായത്ത് സെക്രട്ടറി സി. പി അനിത കുമാരി റിപ്പോർട്ട് അവതരിപ്പിച്ചു.വി. എം വള്ളി പ്രസിഡന്റും സി. പി അനിത കുമാരി സെക്രട്ടറിയായും കെ. ടി രുഗ്മ ട്രഷററായും തെരെഞ്ഞെടുക്കപ്പെട്ടു.
