Trending

ആനക്കൊമ്പ് വേട്ട; പ്രതികളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു

കോഴിക്കോട് നഗരത്തിൽ നിന്ന് ആനക്കൊമ്പ് വേട്ട. പ്രതികളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

താമരശ്ശേരി: കോഴിക്കോട് നഗരത്തിൽ നിന്ന് ആനക്കൊമ്പ് പിടികൂടിയ സംഭവത്തിൽ 4 പ്രതികളെ താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രട്രറ്റ് കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

മലപ്പുറം വേങ്ങര ചെറൂർ പൂക്കുത്ത്  ജാഫർ സാദിഖ് (30), ചെറൂർ കോട്ടുക്കാരൻ ഷുക്കൂർ (34),

ചെറൂർ ചേലക്കത്തൊടി മുഹമ്മദ് ബാസിൽ (25), പെരിന്തൽമണ്ണ കക്കോത്ത് അച്ചു കൊമ്പൻ അബദുൽ റഷീദ് (50) എന്നിവരെയാണ് റിമാൻ്റ് ചെയ്തത്.

 ഇവർക്ക് ആനക്കൊമ്പ് എത്തിച്ച് നൽകിയ തമിഴ്‌നാട് സ്വദേശിക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. 

6 കിലോ തൂക്കമുള്ള ആനക്കൊമ്പുകളാണ് വനംവകുപ്പ് പിടികൂടിയത്. തമിഴ്‌നാട് സ്വദേശിയാണ് ഇവർക്ക് ആനക്കൊമ്പ് കൈമാറിയതെന്നാണ് വനം വകുപ്പിന് ലഭിച്ച വിവരം

ആനക്കൊമ്പ് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

.

 . ആനക്കൊമ്പ് വിദേശത്തേക്ക് കടത്താനായിരുന്നു പ്രതികളുടെ ശ്രമം എന്നാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ച സൂചന. പ്രതികളെ താമരശ്ശേരി 

കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

തമിഴ്‌നാട് സ്വദേശിക്ക് ആനക്കൊമ്പ് എവിടെ നിന്നാണ് ലഭിച്ചത് എന്നുള്ള കാര്യമാണ് പ്രധാനമായും അന്വേഷണ സംഘം പരിശോധിക്കുന്നത്. ഒരു കിലോ ആനക്കൊമ്പിന് 20 ലക്ഷം രൂപ എന്ന നിരക്കിൽ ഒരു കോടി 60 ലക്ഷം രൂപക്കാണ് ഇവർ ആനക്കൊമ്പ് ശേഖരിച്ചത്. 

വനം വിജിലൻസ്, കോഴിക്കോട് ഫ്‌ലയിങ്ങ് സ്‌ക്വാഡ്, വൈൽഡ് ലൈഫ് പ്രയം കൺട്രോൾ ബ്യൂറോ എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് കോഴിക്കോട് കെഎസ്ആർടിസി പരിസരത്ത് നിന്ന് പ്രതികളെ പിടികൂടിയത്.

Post a Comment

Previous Post Next Post