താമരശ്ശേരി:മണിപ്പൂർ കലാപം അവസാനിപ്പിക്കുന്നതിനും സമാധാനം പുനസ്ഥാപിക്കുന്നതിനും,സ്ത്രീകൾക്കെതിരെ നടക്കു അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് ആദ്യ പ്പെട്ടുകൊണ്ട് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂണിയൻ കൊടുവള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നാത്തി.
താമരശ്ശേരി ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പൊതുസമ്മേളനം പെൻഷനേഴ്സ് യൂന്നിയൻ ജില്ലാ പ്രസിഡന്റ് കെ.വി.ജോസഫ് ഉൽഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം. സദാനന്ദൻ അധ്യക്ഷത വഹിച്ചു. ടി.കെ. തങ്കപ്പൻ മാസ്റ്റർ, രത്നമ്മടീച്ചർ., ടി.ടി. സദാനന്ദൻ, കെ.കെ.അബ്ദുറഹിമാൻ കൂട്ടി മാസ്റ്റർ, ജോസ് മാത്യു, നാരായണൻ മാസ്റ്റർ, എന്നിവർ സംസാരിച്ചു.
