Trending

ചുരം സംരക്ഷണ സമിതി പ്രവർത്തകരെ ആദരിച്ചു






താമരശ്ശേരി: താമരശ്ശേരി ചുരത്തിൻ്റെ കാവലാളുകളായ, ഏതു പ്രയാസഘട്ടത്തിലും ഓടിയെത്തുന്ന ചുരം സംരക്ഷണ സമിതി പ്രവർത്തകരെ 
മിക്സ് പ്ലസ് ബൈക്കേഴ്സ് ക്ലബ് ആദരിച്ചു.

 

വയനാട് ലക്കിടി ഗെയ്റ്റിന് സമീപത്തെ മിൽട്ടൻ ഹോട്ടലിൽ വച്ച് നടന്ന പരിപാടിയിൽ നൗഫൽ അബൂബക്കർ സ്വാഗതം പറഞ്ഞു. പ്രേംജിത്ത് അധ്യക്ഷത വഹിച്ചു. വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് ശ വിജേഷ് ഉപഹാരം കൈമാറിക്കൊണ്ട് പരിപാടി ഉത്ഘാടനം ചെയ്തു. 


ചുരം സംരക്ഷണ സമിതി സമിതി ഭാരവാഹികളായ പി.കെ. സുകുമാരൻ, മൊയ്തു മുട്ടായി, മിക്സ്‌ പൾസ് അംഗങ്ങളായ ഡോ:ജിതേന്ദ്രനാഥ്‌, ഡോ:ലിജിൻ ചന്ദ്രൻ, ഡോ:നവീൻ മോഹൻ, ഡോ: നവീൻ, ഡോ:സിംകിൻ സൂര്യ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. സംരക്ഷണ സമിതി പ്രവർത്തകർക്കൊപ്പം  മിക്സ്‌ പൾസ് അംഗങ്ങളും പരിപാടിയിൽ പങ്കാളികളായി



Post a Comment

Previous Post Next Post