താമരശ്ശേരി: പരപ്പൻ പൊയിലിൽ നിന്നും പ്രവാസിയായ മുഹമ്മദ്ഷാഫിയെ തട്ടിക്കൊണ്ടുപോയ കേസിൽ കുടുക്കിലുമ്മാരം നടുവിൽ പീടികയിൽ മുഹമ്മദ് സഫ്‌വാനെ (27)യാണ് ഇന്ന് ഉച്ചക്ക് ഒന്നേ മുക്കാൽ മണിക്ക് താമരശ്ശേരി ഡി.വൈ.എസ്.പി അഷ്‌റഫ് തെങ്ങിലക്കണ്ടി താമരശ്ശേരിയിൽ വെച്ച് അറസ്റ്റ് ചെയ്തത്.
സംഭവത്തിനു ശേഷം ബാംഗ്ലൂർ, തമിഴ്നാട് എന്നിവിടങ്ങളിൽ ഒളിവിലായിരുന്നു.പോലീസ് ഇയാൾക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.
ഇതോടെ ഈ കേസിൽ 7പ്രതികൾ പിടിയിലായി.
