താമരശ്ശേരി താലൂക്ക് സർവേയർ പേരാമ്പ്ര അവട്ക്ക
വണ്ണാറത്ത് എൻ അബദുൽ നസീറാണ് പിടിയിലായത്.
കൊടിയത്തൂർ സ്വദേശി അജ്മലിൻ്റെ പരാതിയിലാണ് വിജിലൻസ് പരിശോധന നടത്തിയത്.
അജ്മലിൻ്റെ പിതാവിൻ്റെ സ്ഥലവും, റോഡും സർവ്വേ നടത്താനാണ് അപേക്ഷ നൽകിയിരുന്നത്.
12-4.2023 ന് ആണ് അപേക്ഷ നൽകിയത്.
നസീറിൻ്റെ ആവശ്യപ്രകാരം ആദ്യം കൈക്കൂലിയായി
10000 രൂപ G Pay വഴി വാങ്ങി, തുടർന്ന് സ്ഥലം മാത്രം സർവ്വേ നടത്തി. പിന്നീട് നസീറിൻ്റെ ക്വാളിസ് കാർ റിപ്പയറിനായി രണ്ടായിരത്തിൽ അധികം രൂപ വർക്ക്ഷോപ്പിൽ കൊടുപ്പിച്ചു.
റോഡ് സർവേക്കായി പിന്നീട് 20000 രൂപ ആവശ്യപ്പെട്ടു.
ഇതിൽ ആദ്യ ഘഡു 10000 രൂപ കയ്യോടെ വാങ്ങി പോക്കറ്റിലിട്ടു, തുടർന്ന് ഓഫീസിൽ വെച്ച് നടക്കുന്ന തഹസിൽദാറുടെ യാത്രയയപ്പ് ചടങ്ങ് നടക്കുന്ന ഇടത്തേക്ക് പോയി. അവിടെ വെച്ചാണ് 10, 000 രൂപ സഹിതം വിജിലൻസ് പിടികൂടിയത്.
വിജിലൻസ് ആൻറ് എൻറി കറപ്ഷൻ കോഴിക്കോട് DYSP ഇ സുനിൽ കുമാർ, എസ് ഐമാരായ ഷാജി, സുനിൽ കെ, എ എസ് ഐമാരായ രാധാകൃഷ്ണൻ, ഹരീഷ് കുമാർ, എസ് സി പി ഒ മാരായ ജയേഷ് ,സജിത് എന്നിവർ ചേർന്നാണ് പിടികൂടിയത്.
