അറവുമാലിന്യ സംസ്കരണ ഫാക്ടറിയിലേക്ക് വിറകുമായി എത്തിയ ടിപ്പർ ലോറി തകർത്തു
പുതുപ്പാടി കൊട്ടാരക്കോത്ത് അറവുമാലിന്യ സംസ്കരണ ഫാക്ടറിയിലേക്ക് ട്രയൽ റണ്ണിന് വിറകുമായി എത്തിയ ടിപ്പർ ലോറി മലപുറത്ത് വെച്ച് ഒരു സംഘം അടിച്ചു തകർത്തു.
ഉച്ചയോടെ റോഡ് ഉപരോധം അവസാനിച്ചിരുന്നു, വൈകീട്ട് 4. 30 മണിയോടെ പോലീസിനെ വിവരമറിയിക്കാതെ എത്തിയ ടിപ്പറാണ് തകർത്തത്.
രാവിലെ ജനകീയ പ്രതിരോധത്തെ തുടർന്ന് ഫാക്ടറിയിലേക്ക് പോകാൻ സാധിക്കാതിരുന്ന വിറക് കയറ്റിയ ലോറി പിന്നീട് പോലീസ് സ്റ്റേഷൻ വളപ്പിൽ നിർത്തിയിടുകയായിരുന്നു, ഇവിടെ നിന്നും പോലീസിനെ അറിയിക്കാതെ ഫാക്ടറി ഉടമകൾ പ്രകോപനമുണ്ടാക്കുന്നതിന് വേണ്ടി മനപൂർവ്വം ലോറിയുമായി ഫാക്ടറിയിലേക്ക് പോകുന്ന അവസരത്തിൽ താമരശ്ശേരിക്ക് സമീപം മലപുറത്ത് വെച്ചാണ് തല്ലിപ്പൊളിച്ചത്.
പിന്നീട് പോലീസ് സ്ഥലത്തെത്തി ലോറി താമരശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
