ഈങ്ങാപ്പുഴ:പരസ്പരം അകറ്റിയും വെറുപ്പിന്റെ കാമ്പയിനുകൾ നടത്തിയും കൊണ്ടുള്ള ഫാഷിസ്റ്റുകളുടെ ഭരണ തേരോട്ടത്തിന്റെ പരിണിത
ഫലമാണ് മണിപ്പൂരിലെ ദുരവസ്ഥക്ക് കാരണമെന്നും മണിപ്പൂരിലെ ന്യൂന പക്ഷ വിരുദ്ധ കലാപത്തിന് അറുതിവരുത്താൻകഴിയാത്തഭരണ കൂടനിസ്സംഗത ആപൽ കരമായി കാണേണ്ടതുണ്ടെന്നും കെ എം ഷാജി .
മണിപ്പൂരിലേത് അടിസ്ഥാനപരമായി എല്ലാവരെയും ബാധിക്കുന്ന മൗലീകപ്രശ്നമാണ് .നാടിനും സമാധാനത്തിനും വേണ്ടി നന്മയുള്ള എല്ലാവരും ഒരുമിക്കേണ്ട സമയമാണിതെന്നും ഷാജി പറഞ്ഞു .
രാജ്യരക്ഷയും സമ്പത് ഘടനയുംവെല്ലുവിളിനേരിടുമ്പോൾ കലാപം കൊണ്ട് മറച്ചു പിടിക്കാനുള്ള ഭരണകൂട ശ്രമംകൂടിയാണിത് .
സി പി എം ആവട്ടെ മതേതരമായി നേരിടേണ്ടതിനെ സമുദായികവത്കരിച്ച് നേട്ടം കൊയ്യുന്ന നിലപാടാണ് സ്വീകരിച്ച് വരുന്നത് .ഷാജിഓർമിപ്പിച്ചു. കലാപങ്ങളും മഹാമാരികളുംജനവിരുദ്ധഭരണകൂടങ്ങൾക്ക്സൗകര്യമാണ് .കോവിഡ് മഹാമാരിയുടെ മറവിൽ നേടിയതാണ് സംസ്ഥാനത്തെ ഇടത് ഭരണ തുടർച്ചയെന്നും ഷാജിവ്യക്തമാക്കി.മണിപ്പൂർകലാപത്തിനെതിരെ യൂ ഡി എഫ് പുതുപ്പാടി പഞ്ചായത്ത് കമ്മിറ്റി ഈങ്ങാപ്പുഴയിൽ
സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കു കയായിരുന്നു മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി .
പഞ്ചായത്ത് യൂ ഡി എഫ് കമ്മിറ്റി ചെയർമാൻ അഡ്വ പി സി നജീബ് അദ്ധ്യക്ഷത വഹിച്ചു .കൺവീനർ ബിജു താന്നിക്കാക്കുഴി സ്വാഗതം
പറഞ്ഞു . ഡി സി സി സെക്രട്ടറി ബാബുപൈക്കാട്ടിൽ ,മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി വി കെഹുസൈൻകുട്ടി ,ജോർജ്മങ്ങാട്ട് ,ജോബിഇലന്തൂർ ,സി എ മുഹമ്മദ്, പി സി മാത്യു ,സന്തോഷ് മാളിയേക്കൽ ,ഷാഫി വളഞ്ഞ പാറ ,കെ പി സുനീർ ,അംബിക മംഗലത്ത് ,അലക്സ് ചെമ്പക ശ്ശേരി,പി എം എ റഷീദ് ,നാസർപുഴങ്കര,ആയിഷക്കുട്ടി സുൽത്താൻ , രാജേഷ് ജോസ് ,അന്നമ്മ മാത്യു,പി കെ മുഹമ്മദ് അലി,പികെ മജീദ് ,ബീന തങ്കച്ചൻ പ്രസംഗിച്ചു .

