അന്ത്യോപചാരമർപ്പിക്കാനും, അവസാനമായി ഒരു നോക്കു കാണുവാനും മത, സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും, സഹപാഠികളും, അധ്യാപകരും, ബന്ധുക്കളും, നാട്ടുകാരുമടക്കം ആയിരങ്ങൾ മൃതദേഹങ്ങൾ പൊതുദർശനത്തിന് വെച്ച കോരങ്ങാട് എൽപി സ്കൂളിൽ എത്തിച്ചേർന്നു.
ഇന്നലെ വൈകുന്നേരമാണ് ട്യൂഷന് പോകുന്ന വഴി ശൗചാലയത്തിനായി എടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ വീണു താമരശ്ശേരി കോരങ്ങാട് വട്ടക്കൊരു അബദുൽ ജലീലിൻ്റെ മക്കളായ മുഹമ്മദ് ഹാഷിർ (7), മുഹമ്മദ് ഹാദി (13) എന്നിവർ മരണപ്പെട്ടത്.ടി ന്യൂസ്
ഹാഷിർ കോരങ്ങാട് എൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയും, ഹാദി ഹൈസ്കൂകൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയുമാണ്.
ഒരു കുടുംബത്തിലെ രണ്ട് കുരുന്നുകളുടെ ഒന്നിച്ചുള്ള മരണം കുടുംബത്തിനൊപ്പം നാട്ടുകാരെയും കണ്ണീരിലാഴ്ത്തി.

