Trending

പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസ്; രണ്ടു പേർ കീഴടങ്ങി. കീഴടങ്ങിയത് ഷാഫിയുടെ വീട്ടിൽ എത്തി അക്രമം നടത്തിയ കേസിൽ.





താമരശ്ശേരി: താമരശ്ശേരി പരപ്പൻ പൊയിലിൽ നിന്നും പ്രവാസിയായ കുറുംന്തോട്ടി ക്കണ്ടി മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ക്വട്ടേഷൻ നൽകി എന്ന് കുംടുംബവും, മുഹമ്മദ് ഷാഫിയും മൊഴി നൽകിയ കൊടുവള്ളി കിഴക്കോത്ത് സ്വദേശി സാലിയും, സുഹൃത്ത് കളരാന്തിരി സ്വദേശി അബ്ദുൽ സലാമുമാണ് താമരശ്ശേരി പോലീസിൽ കീഴടങ്ങിയത്.

തട്ടിക്കൊണ്ട് പോകലിന് ഏതാനും ആഴ്ചകൾക്ക് മുമ്പ് ഷാഫിയുടെ വീട്ടിലെത്തി അക്രമം നടത്തി എന്ന കേസിലാണ് കീഴടങ്ങിയത്.

ഷാഫിയെ തട്ടിക്കൊണ്ട് പോകാൻ ക്വട്ടേഷൻ നൽകി എന്ന കേസിൽ സാലിയുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തും.ഈ കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹരജി നിലനിൽക്കുന്നതിനാലാണ് അറസ്റ്റ് വൈകുന്നത്.അബദുൽ സലാമിന് തട്ടിക്കൊണ്ട് പോലുമായി ബന്ധമില്ലായെന്ന് കണ്ടെത്തിയിട്ടുണ്ട്.




.

Post a Comment

Previous Post Next Post