Trending

അലൂമിനിയം ഷീറ്റ് കഴുത്തില്‍ തട്ടി വയോധികന് ദാരുണാന്ത്യം




മേലാറ്റൂര്‍: ശക്തമായ കാറ്റില്‍ കെട്ടിടത്തില്‍ നിന്ന് പാറിവന്ന അലൂമിനിയം ഷീറ്റ് കഴുത്തില്‍ തട്ടി റോഡിലൂടെ നടന്നുപോകുകയായിരുന്ന വയോധികന് ദാരുണാന്ത്യം.ചെമ്മാണിയോട് ബൈപാസ് റോഡില്‍ ചക്കുപുരക്കല്‍ കുഞ്ഞാലി ഹാജി (82) ആണ് മരിച്ചത്.


മേലാറ്റൂര്‍ ചെമ്മാണിയോട് പാലത്തിനു സമീപം വ്യാഴാഴ്ച വൈകീട്ട് 3.30 ഓടെയാണ് സംഭവം. കുഞ്ഞാലി ഹാജി ടൗണിലേക്ക് നടന്നു വരുന്നതിനിടെ കാറ്റില്‍ സമീപത്തെ കെട്ടിടത്തില്‍ നിന്ന് പാറിവന്ന ഷീറ്റ് കഴുത്തില്‍ തട്ടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഉടനെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഖബറടക്കം വെള്ളിയാഴ്ച മേലാറ്റൂര്‍ ടൗണ്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.ഭാര്യ: ആയിഷമ്മു .മക്കള്‍ :  അഷ്‌റഫ് ,സീനത്ത്,ആന്‍വര്‍ ,സര്‍ഫുന്നീസ.മരുമക്കള്‍ :അബ്ദുള്‍ അസീസ്,ഹുസൈന്‍,നിഷ,മിസ്ല

Post a Comment

Previous Post Next Post