വയനാട് തോണിച്ചാല്‍: തോണിച്ചാലില്‍ ഇരുമ്പ് പാലം തകര്‍ന്ന് ടിപ്പര്‍ ലോറി തോട്ടിലേക്ക് മറിഞ്ഞു. എടവക പഞ്ചായത്തിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് തരുവണയില്‍ നിന്നും 20 എംഎം മെറ്റലുമായി വന്ന ടിപ്പര്‍ ലോറിയാണ് തോണിച്ചാല്‍ ഡ്രൈവിംഗ് ടെസ്റ്റ് മൈതാനത്തിനോട് ചേര്‍ന്നുള്ള പഴയ ഇരുമ്പ് പാലം തകര്‍ന്ന് തോട്ടിലേക്ക് മറിഞ്ഞത്. വര്‍ഷങ്ങള്‍ പഴക്കമുള്ള ഇരുമ്പ് പാലം പകരം പാലം വന്നതിനാല്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി ഉപയോഗിക്കാറില്ലായിരുന്നു.
