Trending

കനത്ത പോലിസ് സുരക്ഷയിലും മാധ്യമ പ്രവർത്തകർക്ക് നേരെ അക്രാശിച്ച് ആട് ഷമീർ.





താമരശ്ശേരി: പരപ്പൻ പൊയിലിൽ നിന്നും പ്രവാസി ഷാഫിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി ആട് ഷമീർ എന്ന മുഹമ്മദ് ഷമീറണ് മാധ്യമ പ്രവർത്തകർക്കു നേരെ ആക്രോശവുമായി എത്തിയത്. തണ്ടർബോൾട്ടിൻ്റെയടക്കം കനത്ത സുരക്ഷയിൽ താമരശ്ശേരി ഡിവൈഎസ്പി ഓഫീസിൽ നിന്നും വൈദ്യ പരിശോധനക്കായി താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോൾ ദൃശ്യങ്ങൾ പകർത്തിയ മാധ്യമ പ്രവർത്തകർക്കു നേരെയാണ് തെറിവിളിയുമായി ആക്രോശിച്ചത്.

ഷാഫിയ തട്ടിക്കൊണ്ടു പോകലിൻ്റെ മുഖ്യ സൂത്രധാരൻ അട് ഷമീയിരുന്നു, ഇതിനു പുറമെ കാസർഗോഡ് ബേക്കലിൽ വെടിവെപ്പ് കേസിലും, കഞ്ചാവ് കടത്തു കേസിലും, നിരവധി കിട്പ്പു കേസുകളിലും പിടികിട്ടാപ്പുള്ളിയാണ്.

ഗൾഫിൽ വെച്ച് ക്വട്ടേഷൻ ഏറ്റെടുത്ത് നാട്ടിലെത്തി കൃത്യം നിർവ്വഹിച്ച് തിരിച്ച് വിദേശത്തേക്ക് പറക്കുന്ന രീതിയാണ് ഷമീറിന്.

 അതിസാഹസികമായി ഏറ്റുമുട്ടലിലൂടെയാണ് താമരശ്ശേരി DYSP യുടെ നേതൃത്വത്തിലുള്ള സംഘം വയനാട്ടിൽ വെച്ച് ഷമീറിനെ പിടികൂടിയത്.

ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.


,

Post a Comment

Previous Post Next Post