Trending

മഴക്കോട്ടുകൾ വിതരണം ചെയ്തു





താമരശ്ശേരി ഹരിതകർമ്മ സേനക്കുള്ള മഴക്കോട്ട് താമരശ്ശേരി റോട്ടറി ക്ലബ് സ്പോൺസർ ചെയ്തു.

 പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ വെച്ച് പഞ്ചായത്ത് പ്രസിഡണ്ട്‌ ജെ ടി അബ്ദുറഹിമാൻ വിതരണത്തിന്റെ ഉത്ഘാടനം നിർവ്വഹിച്ചു.

 വൈസ് പ്രസിഡന്റ് സൗദാ ബീവി അദ്ധ്യക്ഷയായിരുന്നു. റോട്ടറി ക്ലബ് പ്രസിഡണ്ട്‌ ഷിജോ കെ ജോൺസൺ, സെക്രട്ടറി ഷെറിൻ പി മാത്യു, റോട്ടറി അസിസ്റ്റന്റ് ഗവർണർ വിജോഷ് കെ ജോസ്, പഞ്ചായത്ത് സെക്രട്ടറി ജൈസൻ നെടുമ്പാല, എച് ഐ സമീർ വി എന്നിവർ ആശംസാ പ്രസംഗം നടത്തി. ഹരിതം സുന്ദരം പ്രൊജക്റ്റ്‌ അസോസിയേറ്റ് സത്താർ പള്ളിപ്പുറം സ്വാഗതവും HKS പ്രസിഡണ്ട്‌ സുനിത പി എം നന്ദിയും പറഞ്ഞു..

Post a Comment

Previous Post Next Post