പനിയെ തുടർന്ന് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം കുട്ടിയുമായി കുടുംബം വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽ വീട്ടിൽ വെച്ച് വീണ്ടും പനി ബാധിക്കുകയും വീണ്ടും ജില്ലാ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാൽ കുട്ടിയെ കണ്ണൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകാനുള്ള നിർദേശമാണ് ലഭിച്ചത്. തുടർന്ന് കണ്ണൂരിലേക്കുള്ള വഴിമധ്യേ മരിക്കുകയായിരുന്നു.
