Trending

ജനകീയ ഡോക്ടർക്ക് ഓർമപുസ്തകവും വിപുലമായ വാർഷീക അനുസ്മരണവു മൊരുക്കി നാട് .



40വർഷത്തിലധികം പാവപ്പെട്ട മലയോര നിവാസികൾക്ക് 
വേണ്ടി വിശ്വസ്ത ആരോഗ്യ 
പരിപാലകനും ആതുര 
സേവകനുമായി ജീവിച്ച് 
മരിച്ച കൈതപ്പൊയിൽ 
കരുണാ ക്ലിനിക്ക് 
ഡോക്ടർ ശാന്താറാം 
അനുസ്മരണ വാർഷീകം 
ഒരു നാട് ഒരാൾക്ക് നൽകുന്ന അതിരില്ലാത്ത 
കടപ്പാടിന്റെയും സ്നേഹ 
വായ്പ്പിന്റെയും നേരടയാളമായി മാറി ,



കൈതപ്പൊയിൽ മദ്രസ്സാ 
അങ്കണത്തിൽ നടന്ന 
അനുസ്മരണ സംഗമം 
എം കെ രാഘവൻ എം പി 
ഉദ്ഘാടനം ചെയ്തു ,
ഓർമ പുസ്തകം ഇ ടി 
മുഹമ്മദ് ബഷീർ എം പി 
ഡോക്ടറുടെ പത്നി 
ഡോക്ടർ പരിമളാ ശാന്താറാമിന്‌ നൽകി 
പ്രകാശനം ചെയ്തു .



ഗ്രന്ഥരചയിതാവ് മനോജ് 
മനയിലിനെ പൊന്നാട അണിയിച്ച്‌അദ്ദേഹംഅനുമോദിച്ചു  ,പ്രമുഖ നേതൃദാന പ്രചാരകൻ വി സി ജോസഫിനെ ലിന്റൊ ജോസഫ് എം എൽ എ ശാന്താറാം സ്മാരക ഉപഹാരം നൽകി ആദരിച്ചു.സൗഹൃതവേദി ചെയർമാൻ 
ഗിരീഷ് ജോൺ അദ്ധ്യക്ഷത 
വഹിച്ചു.


കൺവീനർ വി കെ 
ഹുസൈൻ കൂട്ടി സ്വാഗതം 
പറഞ്ഞു .
മാതൃഭൂമി സബ് എഡിറ്റർ 
സാബിത സാജ് പുസ്തകം 
പരിചയപ്പെടുത്തി .
കോടഞ്ചേരി പഞ്ചായത്ത് 
പ്രസിഡന്റ് അലക്സ് തോമസ് ,പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് 
ഇൻ ചാർജ് ആയിഷബീവി 
കെ സി വെലായുധൻ ,
ബിജു താന്നിക്കാക്കുഴി ,
സി എ മുഹമ്മദ് ,ടി എം 
പൗലോസ് ,ഫാദർ ജോസ് 
പന്തക്കൽ ,ടി കെ അബ്ദുൽ 
ബാരി ബാക്കവി ,പി പി ബാബു മാസ്റ്റർ ,ഷീബ സജി 
കെ സിദ്ദിഖ് പ്രസംഗിച്ചു .

Post a Comment

Previous Post Next Post