തിരുവമ്പാടി: മലയോര ഹൈവേയിൽ പൊന്നാംങ്കയം എ എൽ പി സ്കൂളിനു മുൻപിൽ കാട്ടുപന്നി റോഡിനു കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മറിഞ്ഞു.
വാൻ ഡ്രൈവർക്കും മറ്റൊരാൾക്കും പരിക്കേറ്റു. കറിപൗഡറുകൾ കടകളിൽ വിതരണം ചെയ്യുന്ന ഡെലിവറി വാഹനമാണ് അപകടത്തിൽ പെട്ടത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.
