ആലുവ: ആലുവ തായ്ക്കാട്ടുകരയിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ അസം സ്വദേശിയെ പൊലീസ് പിടികൂടി. എന്നാൽ, കുട്ടിയെ കണ്ടെത്താനായില്ല. പ്രതി അസഫാക് ആലത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കുട്ടി എവിടെയാണെന്നത് സംബന്ധിച്ച് ഇയാൾ വ്യക്തമായ മറുപടി നൽകിയിട്ടില്ല.
തട്ടിക്കൊണ്ടുപോകുന്ന സമയത്ത് മദ്യലഹരിയിൽ ആയിരുന്നു ഇയാൾ എന്നാണ് പൊലീസ് നൽകുന്ന വിവരം. ഇപ്പോഴും ലഹരി വിട്ടൊഴിഞ്ഞിട്ടില്ല. പ്രതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി.
കേസുമായി ബന്ധപ്പെട്ട് മറ്റു രണ്ടു പേരെ കൂടി പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത് വരുന്നുണ്ട്.
