നാടോടി സംഘത്തില്‍പ്പെട്ട നാരായണന്‍, ഭാര്യ ശാന്തി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് പ്രതികള്‍ പൊലീസിന്റെ പിടിയിലാകുന്നത്. സംശയം തോന്നി പരിശോധിച്ചപ്പോള്‍ ഇവരുടെ കൈയില്‍ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. റെയില്‍വേ സ്‌റ്റേഷനില്‍ കുഞ്ഞുമായി സ്ത്രീ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രതികളെയും കുഞ്ഞിനെയും തമിഴ്‌നാട് പൊലീസിന് കൈമാറി. കുട്ടിയെ തട്ടിയെടുത്തത് ഭിക്ഷാടനത്തിനായാണെന്നാണ് സൂചന.
