താമരശ്ശേരി :മണിപ്പൂർ കലാപത്തിലെ പ്രതികൾക്കെതിരെ കേന്ദ്ര സർക്കാരും, മണിപ്പൂർ സർക്കാരും നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് താമരശ്ശേരി ബ്ലോക്ക് കോൺഗ്രസ്സ്കമ്മിയുടെ നേതൃത്വത്തിൽ *സേവ് മണിപ്പൂർ പ്രതിഷേധ ജ്വാല* സംഘടിപ്പിച്ചു. കെ.പി.സി.സി.മെമ്പർ എ അരവിന്ദൻ ഉദ്ഘാടനം ചെയ്തു.
മണിപ്പൂരിൽ മനുഷ്യാവകാശങ്ങൾ തകർന്നിരിക്കുന്നു.സ്ത്രീകൾ തെരുവിൽ പീഢിപ്പിക്കപ്പെട്ടത് സർക്കാർ മൂടി വെച്ചു. വരുന്ന വാർത്തകൾ വേദനാജനകമാണ്.ഇൻ്റർനെറ്റ് വിഛേദിച്ചതിലൂടെ അക്രമങ്ങളും പീഢനനങ്ങളും പുറം ലോകം അറിയുന്നില്ല. സംസ്ഥാന സർക്കാർ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം.
ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് പി.ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി മെമ്പർ പി.സി.ഹബീബ് തമ്പി , താമരശ്ശേരി അഡോറേഷൻ കോൺവെൻ്റ് സിസ്റ്റർ ലൂസി, ' കെ.കെ.ഹംസ ഹാജി, നവാസ് മാസ്റ്റർ, പ്രേംജിജയിംസ്, അഹമ്മദ് കുട്ടി മാസ്റ്റർ, ഒ. എം ശ്രീനിവാസൻ , ടി.കെ പി.അബൂബക്കർ ,റിഫായത്ത്, നാസിമുദ്ധീൻ, വി.കെ.എ കബീർ, കെ.കെ.എം.ഹനീഫ്, കാവ്യ വി.ആർ, എം.എം രാധാമണി തുടങ്ങിയവർ സംസാരിച്ചു.
