Trending

തട്ടുകടയിൽ ചായ കുടിക്കാൻ എത്തിയ യുവാവിനെ ഒരു സംഘം മർദ്ദിച്ചതായി, പോലീസ് കേസെടുത്തു



താമരശ്ശേരി: താമരശേരിക്ക് സമീപം പുല്ലാഞ്ഞി മേട്ടിലെ തട്ടുകടയിൽ ചായ കുടിക്കാനായി കാറിലെത്തിയ യുവാവിനെ ഒരു സംഘം മർദ്ദിച്ചതായി പരാതി.
പെരുമ്പള്ളി തയ്യിൽ നദീറാണ് (31) താമരശ്ശേരി പോലീസിൽ പരാതി നൽകിയത്.ചൊവ്വാഴ്ചയായിരുന്നു പരാതിക്ക് ആധാരമായ സംഭവം. പേർക്കെതിരെ പോലീസ് കേസെടുത്തു.

കടയിൽ ചായ കുടിക്കാനായി കാറിൽ എത്തിയ സമയത്ത് കാറും, ദേഹവും, പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് ഏതാനും പേർ എത്തി.എന്നാൽ വാഹനം പരിശോധിക്കൻ അനുവധിക്കില്ലെന്നും, ആവശ്യമെങ്കിൽ പോലീസിനെ വിളിച്ചു വരുത്താനും അവശ്യപ്പെട്ടു.ഈ അവസരത്തിൽ സംഘത്തിൽപ്പെട്ട ഒരാൾ കണ്ണിനു താഴെയായി ഇടിച്ച് മുറിവേൽപ്പിച്ചു. പിന്നീട് പോലീസ് എത്തി സ്റ്റേഷനിലേക്ക് പോകുകയും, തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. അവിടെ നിന്നും റഫർ ചെയ്തത് അനുസരിച്ച് മെഡിക്കൽ കോളേജിൽ ചികിത്സ തേടി.
പിന്നീട് പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഇന്നലെ FIR പോലീസ് റജിസ്റ്റർ ചെയ്തു.

പോലീസ് സ്റ്റേഷന് സമീപത്ത് വെച്ചും പ്രതികൾ ഭീഷണിപ്പെടുത്തിയതായി നദീർ പറഞ്ഞു.

തന്നെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ അവസരത്തിൽ വാഹനത്തിൽ നിന്നും MDMA പിടികൂടി എന്ന രൂപത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും, വീട്ടുകാരുടെയും, നാട്ടുകാരുടെയും ഇടയിൽ മോശക്കാരനായ ചിത്രീകരിക്കുകയും ചെയ്തതായും നദർ
പറഞ്ഞു.

IPC 143,147,148, 341,323,324,427. എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.






Post a Comment

Previous Post Next Post