Trending

താമരശ്ശേരിയിൽ നിന്നും പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസ്;മുഖ്യ പ്രതികളിൽ ഒരാളായ ആട് ഷെമീർ പിടിയിലായതായി സൂചന.









താമരശ്ശേരി: സാമ്പത്തിക ഇടപാടിന്റെ പേരില്‍ താമരശ്ശേരി പരപ്പന്‍പൊയില്‍ സ്വദേശിയായ പ്രവാസി ഷാഫിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ ആട് ഷമീർ എന്ന മുഹമ്മദ് ഷമീർ പോലീസിന്റെ കസ്റ്റഡിയിലായതായി സൂചന. കാസര്‍ക്കോട് സ്വദേശിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമാണ്.




 താമരശ്ശേരി ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിൻ്റെ വലയിലായതെന്നാണ് സൂചന. 


വയനാട് കൽപ്പറ്റക്ക്  സമീപമുള്ള ഒളിസങ്കേതത്തില്‍ വെച്ചാണ് ഇയാളെ പോലീസ് കണ്ടെത്തിയത്. താമസ സ്ഥലത്ത് നിന്ന് സ്പോടക വസ്തുക്കൾ പിടിച്ചെടുത്തതായും സൂചനയുണ്ട്.

 കല്‍പ്പറ്റ പുഴമുടിയിലെ റിസോര്‍ട്ടില്‍ പോലീസ് പരിശോധന തുടരുകയാണ്.

Post a Comment

Previous Post Next Post