കൊട്ടാരക്കോത്ത് സ്വകാര്യ വ്യക്തി തുടങ്ങാനൊരുങ്ങുന്ന അറവുമാലിന്യ സംസ്കരണ ഫാക്ടറിയില്‍ ട്രയല്‍ റണ്‍ നടത്താനാണ് സാമഗ്രികള്‍ എത്തിച്ചത്. എന്നാല്‍ ജനരോഷം ആളിക്കത്തിയതോടെ വാഹനങ്ങള്‍ക്ക് ഫാക്ടറിയുടെ പരിസരത്ത് പോലും എത്താന്‍ കഴിഞ്ഞില്ല. ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ഫാക്ടറിക്ക് പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. പ്രതിഷേധക്കാരോട് പിന്‍മാറാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധം തുടര്‍ന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും നാട്ടുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
ബലം പ്രയോഗിച്ചാണ് സമരസമിതി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവര്‍ റോഡ് ഉപരോധം തുടര്‍ന്നത്ടോ ശ്രമം ഉപേക്ഷിച്ച് സാമഗ്രികളുമായി എത്തിയ വാഹനങ്ങള്‍ മടങ്ങി. രണ്ടുവര്‍ഷത്തോളമായി ഫാക്ടറിക്കെതിരെ നാട്ടുകാര്‍ സമരത്തിലാണ്. ദുരഗന്ധവും സഹിച്ച് ജീവിക്കാന്‍ കഴിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ ദിവസവും ഫാക്ടറിയിലേക്ക് എത്തിയ വാഹനങ്ങള്‍ പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചുപോയിരുന്നു.
വിവിധ രാഷ്ട്രീയ നേതാക്കളായ സി.കെ കാസിം,കെ ബാബു,ബിജു താന്നിക്കാം കുഴി,വി.കെ ഉസ്സയിൻ കുട്ടി, ഗിരീഷ് ജോൺ,സി.എ മുഹമ്മദ്,ടി.സി വാസു സമരത്തെ അഭിസംബോധനം ചെയ്തു.
അതേസമയം താമരശ്ശേരി പോലീസ് സ്റ്റേഷൻ വളപ്പിൽ നിർത്തിയിട്ടിരുന്ന വിറക് കയറ്റിയ ടിപ്പർ പോലിസിൽ അറിയിക്കാതെ ഉടമകൾ ഫാക്ടറിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ച അവസസരത്തിൽ ഒരു സംഘം മലപുറത്ത് വെച്ച് ടിപ്പർ അടിച്ചു തകർത്തു.വാഹനം പിന്നീട് പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
