Trending

യുവാവിൻ്റെ മരണം;ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു, ജീവിതം വഴിമുട്ടിച്ചവരുടെ പേരുകൾ കുറിപ്പിൽ.





താമരശ്ശേരി: ഇന്നു രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ബിഎസ്എൻഎൽ കരാർ തൊഴിലാളിയായ മുട്ടുകടവ് മർഫി ലാലിൻ്റെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു.

തൻ്റെ ബൈക്ക് കത്തിച്ചും, വീട്ടിൽ താറാവ്, കോഴി എന്നിവയെ വളർത്താൻ അനുവധിക്കാതെയും ജീവിതം വഴിമുട്ടിച്ചയാളുടെ പേരും ആത്മഹത്യാ കുറിപ്പിൽ. ഇയാൾ എന്തിനാണ് തന്നെ നിരന്തരം ഉപദ്രവിക്കുന്നതെന്നും, തൻ്റെ മക്കളെയെങ്കിലും വെറുതെ വിടണമെന്നും കുറിപ്പിൽ അഭ്യർത്ഥിക്കുന്നു.

തനിക്ക് ഒരു വീട് നിർമ്മിക്കാൻ സാധിച്ചില്ലെന്നും, പലരും എന്നെ ശത്രുവായി കണ്ടെന്നും കുറിപ്പിൽ പരാമർശം.

ഞാൻ ആരേയും പറ്റിച്ചിട്ടില്ലെന്നും, ആരുടെ ഒന്നും എനിക്ക് വേണ്ടായെന്നും, മക്കളേ അച്ചന് മാപ്പു തരണമെന്നും അഭ്യർത്ഥിച്ചാണ് ഏഴു പേജുള്ള കുറിപ്പ് അവസാനിക്കുന്നത്.


Post a Comment

Previous Post Next Post