Trending

കുരുന്നുകളിൽ കൗതുകമുണർത്തി പൊതുതിരഞ്ഞെടുപ്പ് മാതൃകയിൽ സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് .





താമരശ്ശേരി ഗവ.
 യു പി സ്കൂളിലാണ് കൗതുകമുണർത്തി സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് നടന്നത്. 

പ്രത്യേകം സജ്ജമാക്കിയ പോളിംങ്ങ് ബൂത്തും,
മൊബൈൽ ഫോണിൽ ഒരുക്കിയ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ സ്ഥാനാർത്ഥികളുടെ ചിഹ്നവും, പേരും രേഖപ്പെടുത്തിയിരുന്നു. പ്രിസൈഡിംങ്ങ് ഓഫീസർ, പോളിംങ്ങ് ഓഫീസർമാർ, പോലീസുകാർ, സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രവർത്തകർ തുടങ്ങി എല്ലാ മൊരുക്കങ്ങളും നടത്തിയാണ് തിരഞ്ഞെടുപ്പ് നടന്നത്. എല്ലാത്തിനും മേൽനോട്ടം വഹിക്കാൻ അധ്യാപകരും..

വാശിയേറിയ തെരഞ്ഞെടുപ്പിൽ

 

 സ്കൂൾ ലീഡറായി അനുനന്ദ. കെയെയും
 വിദ്യാരംഗം കൺവീനർ- ആദിഭദ്ര.ബി ആർനേയും
 ജനറൽ ക്യാപ്റ്റനായി- ലാൽ കൃഷ്ണ. എസ്നേയും തിരഞ്ഞെടുത്തു.. വിദ്യാർത്ഥികൾ സ്കൂൾ വളപ്പിൽ ആഹ്ലാദ പ്രകടനം നടത്തി.

Post a Comment

Previous Post Next Post