Trending

വീട്ടമ്മ കിണറ്റിൽ വീണു മരിച്ച നിലയിൽ.





ഈങ്ങാപ്പുഴ: പുറ്റേൻ ക്കുന്ന് അനിത ( 52 )നെയാണ് ഇന്ന് പുലർച്ചെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയത്..

പുലർച്ചെ എഴുന്നേറ്റ അനിതയെ കാണാതിരുന്നതിനെ തുടർന്ന് ഭർത്താവ് തിരച്ചിൽ നടത്തിയപ്പോൾ കിണറിൻ്റെ മുകളിലെ വല നീങ്ങി കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു, തുടർന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റിൽ വീണു കിടക്കുന്നത് കണ്ടത്. മുക്കത്തുനിന്നും ഫയർഫോഴ്സ് എത്തിയാണ് കരക്കെത്തിച്ചത്.ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഭർത്താവ്: ശ്രീനിവാസൻ.
മക്കൾ: നിതിൻ, നീതു.
മരുമകൻ: അനീഷ്.

മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post