Trending

കാമുകനെ കൊല്ലാൻ പാമ്പാട്ടിക്ക് ക്വട്ടേഷൻ





പ്രണയബന്ധത്തില്‍ നിന്ന് യുവാവ് പിന്‍മാറാതിരുന്നതിനെ തുടര്‍ന്ന് പാമ്പാട്ടിക്ക് ക്വട്ടേഷന്‍ നല്‍കി വകവരുത്തി യുവതി. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലാണ് സംഭവം. ഹല്‍ദ്വാനിയിലെ തീന്‍പനിയില്‍ കാറില്‍ മരിച്ച നിലയിലാണ് അങ്കിത് ചൗഹാനെന്ന യുവാവിനെ പൊലീസ് കണ്ടെത്തിയത്. അങ്കിതിന്റെ കാലില്‍ പാമ്പുകടിയേറ്റതിന്റെ അടയാളം പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയതാണ് നിര്‍ണായകമായത്. മകനെ കാണാനില്ലെന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ മഹിയെന്ന യുവതിക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. അങ്കിതിന് പാമ്പുകടിയേല്‍ക്കുന്നതിന് കാരണക്കാരനായ പാമ്പാട്ടിയെ പൊലീസ് അറസ്റ്റിലായതോടെയാണ് മഹിയുടെ പങ്ക് പുറത്തായത്. കേസില്‍ മറ്റ് മൂന്ന് പേര്‍ കൂടി പ്രതികളാണെന്നും പൊലീസ് പറയുന്നു


അങ്കിതും മഹിയുമായി വര്‍ഷങ്ങള്‍ നീണ്ട ബന്ധമായിരുന്നുവെന്നും ബിസിനസുകാരനായ അങ്കിതില്‍ നിന്നും മഹി പണം പലപ്പോഴായി വായ്പ വാങ്ങിയിരുന്നുവെന്നും പൊലീസ് പറയുന്നു. അങ്കിതുമായുള്ള ബന്ധം ഒഴിവാക്കാന്‍ മഹി പലതവണ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് അങ്കിതിനെ വകവരുത്താന്‍ തീരുമാനിക്കുകയായിരുന്നു. പിടിക്കപ്പെടാതിരിക്കാനാണ് പാമ്പിനെ കൊണ്ട് കടിയേല്‍പ്പിക്കാമെന്ന തീരുമാനത്തിലേക്ക് ഇവര്‍ എത്തിയതെന്നും പൊലീസ് സംശയിക്കുന്നു. ഇതോടെയാണ് മഹി പാമ്പാട്ടിയെ സമീപിച്ചതും കൃത്യം സാധിപ്പിച്ചതും. മഹിയടക്കം കേസിലെ മറ്റ് പ്രതികള്‍ ഒളിവിലാണ്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post