Trending

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി നവജാത ശിശു മരിച്ചു

 


 പയ്യന്നൂർ : കണ്ടങ്കാളിയിലെ യു. സതീശൻ്റെയും രാധികയുടെയും ഇരട്ടക്കുട്ടികളിൽ ഒരാളായ 49 ദിവസം മാത്രം പ്രായമായ കുഞ്ഞാണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി കുട്ടികളെ മുലപ്പാൽ നൽകി ഉറക്കിക്കിടത്തിയതായിരുന്നു.

പുലർച്ചെ നാല് മണിയോടെ ഒരു കുഞ്ഞിന്റെ മൂക്കിൽ നിന്ന് രക്തം വരുന്നത് കണ്ട് ആദ്യം പയ്യന്നൂർ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ബുധനാഴ്ച്ച പുലർച്ചെ 5.35ഓടെ കുഞ്ഞ് മരണമടയുകയായിരുന്നു.

Post a Comment

Previous Post Next Post