Trending

നീന്തൽ പരിശീലനത്തിനിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

 


കണ്ണൂർ:എടക്കാട്  നീന്തൽ കുളത്തിൽ മുങ്ങി ഗുരുതര അവസ്ഥയിൽ ചികിത്സയിൽ ആയിരുന്ന വിദ്യാർത്ഥി മരിച്ചു.


 എടക്കാട് ബീച്ച് റോഡ് റെയിൽവേ ഗേറ്റിന് സമീപം മുബാറക് മൻസിലിൽ സിറാജിന്റെയും ഷെമീമയുടെയും മകൻ മുഹമ്മദ് (11) ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഇന്ന് മരണപ്പെട്ടത്.

കഴിഞ്ഞ ഞായറാഴ്ച രാവിലെ എടക്കാട് കൂട്ടുകാരോടൊപ്പം കുളത്തിൽ നീന്തൽ പരിശീലിച്ച് കൊണ്ടിരിക്കെ ആയിരുന്നു അപകടം. ആദ്യം ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥയെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുക ആയിരുന്നു. കടമ്പൂർ ഹയർ സെക്കന്ററി സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. സഹോദരങ്ങൾ: ദിയാന, അഹമദ്, ഹാല.

Post a Comment

Previous Post Next Post