Trending

നായയുടെ കടിയേറ്റ ഒരാടുകൂടി ചത്തു.ഇതോടെ ചത്ത ആടുകളുടെ എണ്ണം രണ്ടായി.




 
താമരശ്ശേരി:കട്ടിപ്പാറ-പിലാക്കണ്ടിയിൽ തെരുവു നായ്ക്കളുടെ കടിയേറ്റ ഒരാടുകൂടി ചത്തു.ഗർഭിണിയായ ആടാണ് ചത്തത്.ഇതോടെ നായയുടെ കടിയേറ്റ് ചത്ത അടുക്കളുടെ എണ്ണം രണ്ടായി. മറ്റൊരാട് അവശനിലയിലാണ്.

.കട്ടിപ്പാറ-പിലാകണ്ടിയിൽ ഉസ്മാൻ്റെ വീടിന് സമീപം മേഞ്ഞു കൊണ്ടിരിക്കുന്ന മൂന്ന് ആടുകളെയാണ് തെരുവുനായ്ക്കൾ ആക്രമിച്ചത്. ടി ന്യൂസ്

 ആക്രമണത്തിൽ 10 കി. ലോയോളം തൂക്കമുള്ള ആടാണ് ഇന്നലെ ചത്തത്.ഗർഭിണിയായ ആട് ഇന്നാണ് ചത്തത്.നായ്ക്കൾ കൂട്ടം കൂടിയാണ് ആടുകളെ ആക്രമിച്ചത്..



കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ്ക്കളടെ ശല്യം രൂക്ഷമാണ്.പൊതു ജനങ്ങൾക്കും വളർത്തുമൃഗങ്ങൾക്കും ഭീക്ഷണിയായ തെരുവുനായ്ക്കളെ നശിപ്പികുന്നതിനാവശ്യമായ നടപടികൾ ഭരണാധികാരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ ആവശ്യപ്പെട്ടു

Post a Comment

Previous Post Next Post