തിരുവമ്പാടി: ശക്തമായ മഴയിൽ
ഇന്ന് വൈകീട്ട് ഉറുമി ജലവൈദ്യുത രണ്ടാംഘട്ട പദ്ധതിയുടെ പെൻസ്റ്റോക്ക് പൈപ്പ് പൊട്ടി വെള്ളം പവർഹൗസിന കത്തേക്ക് കയറിയതിനെ തുടർന്ന് കെ എസ് ഇ ബി ക്ക് വൻ നാശനഷ്ടം.
ആളപായമില്ലെങ്കിലും പെൻസ്റ്റോക്ക് പൊട്ടിയതു കാരണം രണ്ടാം ഘട്ട പദ്ധതിയിലെ വൈദ്യുതി ഉൽപ്പാദനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
