ശർക്കരയിൽ മായം; വ്യാപാര സ്ഥാപന്നത്തിന് രണ്ടു ലക്ഷം രൂപ പിഴ, " ഉൽപാദകർ ചെയ്ത കുറ്റത്തിന് പിഴ വ്യാപാരികൾക്ക് " കാലഹരണപ്പെട്ട നിയമങ്ങൾ പൊളിച്ചെഴുതണമെന്ന് വ്യാപാരികൾ.
*ഭക്ഷ്യ സുരക്ഷ നിയമത്തിൽ തിരുത്തപ്പെടേണ്ടത്*.
ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ഒരു സ്ഥാപനത്തിൽ നിന്ന് മായം കലർന്ന ( മറ്റു കമ്പനികൾ ഉത്പാദിപ്പിച്ചു, നമ്മൾ വാങ്ങി വിൽക്കുന്ന, ലാബ് ടെസ്റ്റ് നടത്തിയാൽ മാത്രം മായം ഉണ്ടെന്നു മനസ്സിലാക്കാൻ കഴിയുന്ന ) ഭക്ഷ്യ വസ്തു പിടിച്ചെടുത്താൽ സ്ഥാപനവും, കടയിലെ ഉത്തരവാദപ്പെട്ട ജീവനക്കാരനും, സ്ഥാപന ഉടമയും (ഒന്നിൽ കൂടുതൽ പാർണർമാരുണ്ടെങ്കിൽ അവരെല്ലാവരും) കേസിൽ പ്രതികളാവും.
PFA ആക്ട് പ്രകാരം ഇത്തരം കേസുകളിൽ കോടതികൾക്ക് 5 ലക്ഷം രൂപ വരെ പിഴത്തുക ഓരോ പ്രതികളുടെയും പേരിൽ ചുമത്താവുന്നതാണ്.
ഈ നിയമത്തിലെ ലോജിക്കില്ലായ്മയും അന്യായവും എന്താണെന്നു വെച്ചാൽ കേസിന്റെ പിന്നാലെ നടന്നു കഷ്ടപ്പെടാൻ സാഹചര്യമില്ലാത്ത സ്ഥാപന ഉടമകൾ കുറ്റക്കാരനാണെന്നു സമ്മതിച്ചു പിഴ അടക്കാൻ തയ്യാറായാൽ, ഒന്നിൽ കൂടുതൽ പാർണർമാരുള്ള സ്ഥാപനമാണെങ്കിൽ ഓരോ പാർട്ണറുടെയും പേരിൽ 5 ലക്ഷം രൂപ വരെ പിഴത്തുക ചുമത്താൻ കോടതികൾക്ക് അധികാരമുണ്ട് .
അതായത് ഒരു സാമ്പത്തികമുള്ള വ്യക്തി ഒറ്റക്കും, സാമ്പത്തികം കുറഞ്ഞ 10 വ്യക്തികൾ ഒന്നിച്ചും 25 ലക്ഷം രൂപ വീതം മുടക്കി 2 സ്ഥാപനം ഒരേ അങ്ങാടിയിൽ തുടങ്ങി, 2 കടയിൽ നിന്നും ഒരേ ഭക്ഷ്യ വസ്തു പിടിക്കപ്പെട്ടാൽ , ആ കുറ്റം ഉണ്ടാക്കുന്ന സാമൂഹികമായും ആരോഗ്യപരമായും ഉണ്ടാക്കുന്ന ദോഷം ഒരു പോലെയാണെന്നിരിക്കെ ആദ്യത്തെ സ്ഥാപന ഉടമക്ക് പരമാവധി 5 ലക്ഷം വരെയും, രണ്ടാമത്തെ സ്ഥാപനത്തിലെ ഉടമകൾക്ക് എല്ലാവർക്കും കൂടി 50 ലക്ഷം വരെയും പിഴ ചുമത്തപ്പെടാവുന്ന തിരുത്തപ്പെടേണ്ട വിരോധാഭാസമാണ് PFA ആക്ടിൽ നിലവിലുള്ളത്.
ഉത്പാദന കേന്ദ്രങ്ങളിൽ കൃത്യവും സമയബന്ധിതവുമായ പരിശോധനകൾ നടത്തി, മായം ചേർന്ന ഭക്ഷ്യ വസ്തുക്കൾ വിപണിയിൽ എത്തുന്നത് തടയുന്നതിനു പകരം, ചെറുകിട റീട്ടയിൽ കടകളിൽ ഭക്ഷ്യ സുരക്ഷാ പരിശോധന എന്ന പ്രഹസനത്തിലൂടെ ഭാഗ്യനിർഭാഗ്യനുപാദത്തിന്റെ നൂൽപ്പാലങ്ങളിലൂടെ ഇരകളെ നിശ്ചയിക്കുന്നതിലെ അധാർമികതയും അപ്രായോഗികതയും കൂടി ഭരണാധികാരികൾ പരിശോധിക്കേണ്ടതുണ്ടെന്നും വ്യാപാരികൾ പറഞ്ഞു..
