Trending

താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസിൽ മുഖ്യപ്രതി പിടിയിൽ;കുപ്രസിദ്ധ കുറ്റവാളി മോനായിയുടെ കൂട്ടാളി, കൊലപാതകശ്രമം, കിട്നാപ്പ്, കഞ്ചാവ് കടത്ത് തുടങ്ങി നിരവധി കേസുകളിലെ പ്രതി.




താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസിൽ മുഖ്യപ്രതി പിടിയിൽ. കാസർകോട് കുന്ദംകൈ ഒറ്റ തയ്യിൽ മുഹമ്മദ് ഷമീർ എന്ന ആട് ഷമീറാണ് പിടിയിലായത്.


ഇയാൾ കൊലപാതകശ്രമം, 112 കിലോ കഞ്ചാവ് പിടിച്ച കേസ്, നിരവധി ക്വട്ടേഷൻ കേസുകളിലും, കിഡ്നാപ്പ് കേസുകളിലും പ്രതിയാണ്.

കൽപ്പറ്റ-പടിഞ്ഞാറത്തറ റൂട്ടിൽ പുഴമുടി എന്ന സ്ഥലത്തെ സ്വകാര്യ റിസോർട്ടിൽ നിന്നാണ് ഇയാൾ പിടിയിലായത്.

കാറിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യാണ് പിടികൂടിയത്.ഇവർ ഉപയോഗിച്ച വാടക കാറിൽ നിന്നും വെടിയുണ്ടകളും, സ്പോടക വസ്തുക്കളും, വ്യാജ നമ്പർ പ്ലേറ്റുകളും കണ്ടെടുത്തിട്ടുണ്ട്.നാലു പേരാണ് കാറിൽ ഉണ്ടായിരുന്നത്, രണ്ടു പേർ ഓടി രക്ഷപ്പെട്ടു.(ടി ന്യൂസ് ). കാറും, കാറിലുണ്ടായിരുന്ന കൊണ്ടോട്ടി കൊട്ടപ്പുറം സാജിതിനെയും കൽപ്പറ്റ പോലീസിന് കൈമാറി.

 താമരശ്ശേരി കുടുക്കിൽ ഉമ്മരം സ്വദേശിനിസാമിൻ്റെ കൂടെ തട്ടിക്കൊണ്ടു പോകുന്നതിൻ്റെ തലേ ദിവസം ബൈക്കിൽ വീട് മനസ്സിലാക്കാൻ എത്തിയത് ആട് ഷെമീർ ആയിരുന്നു. വിദേശത്ത് നിന്നാണ് ഷമീർ ഷാഫിയെ തട്ടികൊണ്ടു പോകാൻ ക്വട്ടേഷൻ ഏറ്റെടുത്തത്.

ഷാഫിയെ തട്ടിക്കൊണ്ടു പോകുന്നതിൻ്റെ മൂന്നു ദിവസം മുമ്പ് ദുബായിൽ നിന്നും നേപ്പാൾ ഡൽഹി വഴി കേരളത്തിൽ എത്തിയ  എത്തിയ ഷെമീർ  ഷാഫിയെ മൈസൂരിൽ വിട്ടയച്ച ശേഷം നേപ്പാൾ വഴി തിരികെ ദുബായിയിലേക്ക് പോയി.

വീണ്ടും മറ്റെരു ക്വട്ടേഷൻ ഏറ്റെടുത്തതിനെ തുടർന്ന് 4 ദിവസം മുമ്പ് ഒമാനിൽ നിന്നും നേപ്പാൾ - ഡൽഹി വഴി കേരളത്തിൽ എത്തിയതാണെന്നാണ് സംശയം. മൂന്നു ദിവസം മുമ്പാണ് വയനാട്ടിലെ റിസോട്ടിൽ എത്തിയത്.ടി ന്യൂസ്


ഷാഫിയെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ ഷമീറിനൊപ്പം ഇഖ്ബാലും ഉണ്ടായിരുന്നു, എന്നാൽ വിദേശത്തുള്ള ഇയാളെ പിടികൂടാൻ സാധിച്ചിട്ടില്ല.തട്ടി കൊണ്ടു പോകുംമ്പോൾ സംഘത്തിൽ നാലു പേരാണ് ഉണ്ടായിരുന്നത്, ഇതിൽ ഷമീറും, ഇക്ബാലും, പ്രാസിയായ ഷാഫിയെ മൈസൂരിൽ വിട്ടയക്കുന്നത് വരെ കൂടെയുണ്ടായിരുന്നു.

കോഴിക്കോട് റൂറൽ എസ്പി ആർ കറുപ്പ് സാമിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് താമരശ്ശേരി DySP അഷറഫ് തെങ്ങലക്കണ്ടി ക്രൈം സ്കോഡ് എസ് ഐമാരായ രാജീവ് ബാബു, ബിജു പൂക്കോട്ട്, SCPO ജയരാജ്, CPO ഷൈജൽ, അജിഷ് രാജ് എന്നിവർ ചേർന്നാണ് പിടികൂടിയത്.

വെടിയുണ്ടകളും, സ്പോടക വസ്തുക്കളും കാറിൽ നിന്നും കണ്ടെത്തിയതിനെ തുടർന്ന് ഇവർക്കെതിരെ സ്പോടക വസ്തു ആക്ട്
പ്രകാരവും, ആംസ്  ആക്ട് പ്രകാരവും കൽപ്പറ്റ പോലീസ് കേസെടുത്തിട്ടുണ്ട്.

കുപ്രസിദ്ധ കുറ്റവാളി മോനായിയുടെ സംഘത്തിൽപ്പെട്ടയാളാണ് അട് ഷമീർ.

 
താമരശ്ശേരി പരപ്പൻ പൊയിൽ കുറുംന്തോട്ടി ക്കണ്ടി   ഷാഫിയെയും, ഭാര്യയേയും ഷമീറിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ഏപ്രിലിൽ ഏഴിനാണ് തട്ടികൊണ്ടുപോയത്.ഭാര്യയെ പിന്നീട് വഴിയിൽ ഇറക്കിവിട്ടു.

 10 ദിവസത്തിന് ശേഷമാണ് ഷാഫിയെ കണ്ടെത്താനായത്.

 സ്വർണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്നാണ് അറിയുന്നത്. ഷമീറിന് മലപ്പുറത്തും, കാസർക്കോടും ഭാര്യമാരും മക്കളുമുണ്ട്


Post a Comment

Previous Post Next Post