Trending

സുരക്ഷയില്ലാത്ത സ്കൂളിന് ഫിറ്റ്നസ് നൽകിയവർക്കെതിരെ നടപടിയെടുക്കണം.





താമരശ്ശേരി: അപകടാവസ്ഥയിലായ മേൽക്കൂരയും, സ്കൂളിൻ്റെ ചുറ്റുപാടും കാടും,വെള്ളം കെട്ടി നിൽക്കുന്ന മുറ്റവും, വേർതിരിക്കാത്ത, ക്ലാസ് മുറികൾ, ദ്രവിച്ച ബെഞ്ചും ഡസ്കും, ചുറ്റുമതിലോ ,ഗെയ്റ്റോ സ്ഥാപിക്കാത്ത കോമ്പൗണ്ട്, കുഴികൾ വീണ നിലം ഈ അവസ്ഥയിലുള്ള കെടവൂർ എൽ പി സ്കൂളിന് പ്രവർത്തിക്കാൻ എൻ ഒ സി നൽകിയവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിദ്യഭ്യാസ മന്ത്രിക്ക് പരാതി നൽകാൻ തയ്യാറെടുക്കുകയാണ് നാട്ടുകാർ.

40 ഓളം കുട്ടികളുടെ ജീവന് ഒരു വിലയും കൽപിക്കാത്ത മാനേജ്മെൻ്റിൻ്റെ നടപടിക്കെതിരെ വാർഡ് മെമ്പർ അടക്കമുള്ളവർ അതി രൂക്ഷമായാണ് പ്രതികരിച്ചത്.

തഹസിൽദാറുടെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്, വാർഡ് മെമ്പർ, ഉദ്യോഗസ്ഥർ എന്നിവർ അടങ്ങുന്ന സംഘം സ്കൂൾ സന്ദർശിച്ച് ശോചനീയാവസ്ഥ നേരിട്ടു മനസിലാക്കിയിരുന്നു.
ആവശ്യമായ സുരക്ഷ ഒരുക്കുന്നതിന് ആറ് നിർദ്ദേശങ്ങളും സമർപ്പിച്ചു. മേൽക്കൂരയടക്കം മാറ്റി സ്ഥാപിക്കണമെന്ന് മാനേജ്മെൻ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.





ഇതേ തുടർന്ന് തൽക്കാലം സ്കുളിൻ്റെ പ്രവർത്തനം സമീപത്തെ മദ്രസയിലേക്ക് മാറ്റാമെന്നും, മൂന്നു മാസത്തിനകം അറ്റകുറ്റപണികൾ തീർക്കാമെന്നുമുള്ള ഉറപ്പാണ് മാനേജ്മെമെൻ്റ് ഉദ്യാഗസ്ഥ സംഘത്തിന് നൽകിയത്.


Post a Comment

Previous Post Next Post