താമരശ്ശേരിയില്‍ ആധുനിക സജ്ജീകരണങ്ങളോട് കൂടിയ പൊതു ശ്മശാനം നിർമ്മിക്കണം കെ എസ് കെ ടി യു ആവശ്യപ്പെട്ടു.
പട്ടികജാതി ജനവിഭാഗങ്ങൾ ,
കോളനികളിൽ താമസിക്കുന്നവർ , അഞ്ച് സെന്റ് ഭൂമിയില്‍ താഴെ തിങ്ങി പാർക്കുന്ന നിരവധി കുടുംബങ്ങൾ വസിക്കുന്ന ഗ്രാമപഞ്ചായത്തിന് സ്വന്തമായി ശ്മശാനം ഭൂമി ഉണ്ടായിട്ടും മറ്റു തദ്ദേശഭരണകൂട ശ്മാശാനത്തെ ആശ്രയിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത് . ഇതിന് ശാശ്വതമായ പരിഹാരം കണ്ടെത്തുന്നതിന് താമരശ്ശേരിയിൽ ആധുനിക രീതിയിൽ പൊതു ശ്മശാനം നിർമ്മിക്കണമെന്ന് താമരശ്ശേരിയിൽ ചേർന്ന KSKTU താമരശ്ശേരി സൗത്ത് മേഖലാ സമ്മേളനം ഗ്രാമ പഞ്ചായത്തിനോട് അവശ്യപ്പെട്ടു.
സമ്മേളനം KSKTU ജില്ലാ പ്രസിഡണ്ട് ആർ.പി.ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു.
KSKTU ഏരിയാ കമ്മറ്റി മെമ്പർമാരായ സി.കെ. വേണുഗോപാലൻ ഏ.പി.സജിത്ത് എന്നിവർ സംസാരിച്ചു.
വി.പി.ഗോപി മാസ്റ്റർ (പ്രസിഡണ്ട് ) ,
സന്ദീവ് മാടത്തിൽ (സെക്രട്ടറി),
കെ.സി. ശാന്തയെ (വൈ.പ്രസിഡണ്ട്) സി.കെ നിഷാദ് ( ജോ. സെക്രട്ടറി) സമ്മേളനം തിരഞ്ഞടുത്തു .
