Trending

ബ്രെയിൻ ഈറ്റിംഗ് അമീബിയ ബാധിച്ച പതിനഞ്ചുകാരൻ മരിച്ചു; രോഗം ബാധിച്ചത് തോട്ടിൽ കുളിക്കുമ്പോഴെന്ന് സൂചന





ആലപ്പുഴ: ബ്രെയിൻ ഈറ്റിംഗ് അമീബിയ ബാധിച്ച പതിനഞ്ചുകാരൻ മരിച്ചു. പാണാവള്ളി കിഴക്കേ മായിത്തറ അനിൽ കുമാറിന്റെ മകൻ ഗുരുദത്ത് (15) ആണ് മരിച്ചത്. പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. തോട്ടിൽ കുളിക്കുന്നതിനിടെ അമീബിയ മൂക്കിലൂടെ ശരീരത്തിനുള്ളിൽ പ്രവേശിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച മുതൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.


ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ, കുളത്തിലോ മറ്റോ കുളിക്കുമ്പോൾ നമ്മുടെ മൂക്കിലൂടെയോ ശരീരത്തിൽ കടക്കും. അങ്ങനെയാണ് തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന ഈ രോഗം ഉണ്ടാകുന്നത് . 2017ൽ ആലപ്പുഴ മുനിസിപ്പാലിറ്റിയിൽ ഈ രോഗം റിപ്പോർട്ടുചെയ്തിരുന്നു.

പനി, തലവേദന, ഛർദ്ദി, അപസ്‌മാരം മുതലായവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. മലിനജലത്തിൽ കുളിക്കുന്നതും മുഖം കഴുകുന്നതും ഒഴിവാക്കണമെന്ന് ജില്ലാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിർദേശം നൽകി.

Post a Comment

Previous Post Next Post