പ്രതിപക്ഷ നേതാവിനെതിരെയും കെ.പി.സി.സി പ്രസിഡണ്ടിനെതിരെയും കേസ്സെടുക്കുന്നത് ഭരണ പരാജയം മറച്ചുപിടിക്കാനാണെന്ന് ഡി.സി സി പ്രസിഡണ്ട് അഡ്വ. കെ.പ്രവീൺ കുമാർ .
കോൺഗ്രസ്സ് നേതൃത്വത്തിൽ താമരശേരി ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ച് അദ്ദേഹം ഉദ്ഘാടനം ചെയ്തു.
സർക്കാർ ഏജൻസികളായ വിജിലൻസിനെയും ഇന്റലിജൻസിനെയും മുഖ്യമന്ത്രി ദുരുപയോഗം ചെയ്യുകയാണ്. മോൻസൺ മാവുങ്കലുമായി കേസ്സിൽ അന്നത്തെ ഡിജിപി യെ ചോദ്യം ചെയ്യണം. അഴിമതിക്കെതിരെയും സർക്കാർ വീഴ്ച കൾക്കെതിരെയം സഭയ്ക്കകത്തും പുറത്തും പ്രതിപക്ഷം നിരന്തരം സംസാരിക്കുകയാണ്. മുഖ്യമന്ത്രി ഇതിൽ അസ്വസ്ഥത കാണാക്കുകയാണ്. കോൺഗ്രസ്സ് നേതാക്കളുടെ വായ മൂടിക്കെട്ടാനാണ് സർക്കാർ ശ്രമം. ഇതിനെതിരെ ശക്തമായ സമരപരിപാടികളുമായി കോൺഗ്രസ്സ് മുന്നേട്ട് പോകുമെന്ന് പ്രവീൺ കുമാർ പറഞ്ഞു.
താമരശേരി ബ്ലോക്ക് പ്രസിഡണ്ട് പി.ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. കെ.പി.സി സി അംഗം എ. അവിന്ദൻ ,പി ശശീന്ദ്രൻ മാസ്റ്റർ, പി.പി. കുഞ്ഞായിൻ, എം.വി ജയകുമാർ, ബിജു കണ്ണന്തറ, സി.ടി. ഭരതൻ മാസ്റ്റർ,നവാസ് ഈർപ്പോണ , ഒ.എം ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു.
അഹമ്മദ് കുട്ടി മാസ്റ്റർ , പ്രേംജി ജയിംസ്, പി.കെ. ഗംഗാധരൻ , എം.എം രാധാമണി, രിഫായത്ത്, അശോകൻ, മനോജ് മാസ്റ്റർ, കെ.കെ.എം ഹനീഫ, വി.കെ.എ കബീർ , ഖദീജ സത്താർ, എ സിന്ധു മോഹോൻ , കാവ്യ വി.ആർ ,ടി.കെ.പി അബൂബക്കർ, കെ.പി കൃഷ്ണൻ, എം സി. നാസിമുദ്ധീൻ തുടങ്ങിയവർ നേതൃത്വം നൽകി
