Trending

ഭാര്യ ഉപദ്രവിച്ചിരുന്നു, മാറിനിന്നത് ജീവനിൽ പേടിച്ചെന്ന് നൗഷാദ്; കണ്ടെത്തിയ സ്ഥലത്ത് വൈദ്യുതിപോലും ഇല്ലായിരുന്നതായി പൊലീസ്






തൊടുപുഴ: കലഞ്ഞൂർ പാടം സ്വദേശി നൗഷാദിന്റെ കണ്ടെത്തി. ഒന്നരവർഷം മുൻപ് പത്തനംതിട്ട കലഞ്ഞൂരിൽ നിന്നും കാണാതായ നൗഷാദിനെ തൊടുപുഴയിൽ നിന്നുമാണ് കണ്ടെത്തിയത്. ഡിവൈഎസ്‌പി ഓഫീസിലെത്തിച്ച നൗഷാദ് ഭാര്യയുമായി പ്രശ്നങ്ങളുണ്ടായിരുന്നതായി മാദ്ധ്യമങ്ങളോട് പറഞ്ഞു.


എന്തുകൊണ്ടാണ് ഭാര്യ തന്നെ കൊന്നു എന്ന് പൊലീസിന് മൊഴിനൽകിയതെന്ന് അറിയില്ലെന്ന് വ്യക്തമാക്കിയ നൗഷാദ് പേടിച്ചാണ് നാട്ടിൽ നിന്നും മാറിനിന്നതെന്ന് പറഞ്ഞു. 'ഇനി തിരിച്ചുപോകാനും പേടിയാണ്. ഭാര്യ എന്നെ നിരന്തരം ഉപദ്രവിച്ചിരുന്നു. ഭാര്യയോടൊപ്പം ഒരുകൂട്ടം ആളുകൾ മർദ്ദിച്ചു. എന്റെ പേരിലുള്ള കേസ് ഇത്ര സംഭവമായി മാറിയതായി അറിഞ്ഞിരുന്നില്ല. വീട്ടുകാരുമായും ഒന്നരവർഷത്തോളമായി ബന്ധപ്പെട്ടിരുന്നില്ല. ഭാര്യയ്‌ക്ക് മാനസിക പ്രശ്‌നമുള്ളതായി തോന്നിയിരുന്നു.'-നൗഷാദ് പറഞ്ഞു.


കുറച്ചുദിവസങ്ങളായി തൊടുപുഴയിൽ നൗഷാദ് താമസിച്ചുവന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ നൗഷാദിനെ തൊമ്മൻകുത്തിൽ കണ്ടെത്തുകയായിരുന്നു. ചോദ്യംചെയ്യലിൽ താൻ നൗഷാദാണെന്ന് ഇയാൾ സമ്മതിക്കുകയും ചെയ്‌തു. ഇവിടെ ഒരു പറമ്പിൽ ജോലിനോക്കിവരികയായിരുന്നു ഇയാൾ.

കുറച്ചുദിവസങ്ങളായി തൊടുപുഴയിൽ നൗഷാദ് താമസിച്ചുവന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ നൗഷാദിനെ തൊമ്മൻകുത്തിൽ കണ്ടെത്തുകയായിരുന്നു. ചോദ്യംചെയ്യലിൽ താൻ നൗഷാദാണെന്ന് ഇയാൾ സമ്മതിക്കുകയും ചെയ്‌തു. ഇവിടെ ഒരു പറമ്പിൽ ജോലിനോക്കിവരികയായിരുന്നു ഇയാൾ.

ആറ് മാസങ്ങൾക്ക് മുൻപ് അഫ്‌സാനയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിനിടെ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കൂടൽ എസ് ഐ ഷെമിമോൾക്ക് വിവരം ലഭിച്ചതോടെ അഫ്സാനയെ ഇന്നലെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. മൂന്ന് ദിവസം മുമ്പ് നൗഷാദിനെ അടൂരിൽ വച്ച് താൻ കണ്ടിരുന്നുവെന്ന് ആദ്യം പറഞ്ഞെങ്കിലും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇത് ശരിയല്ലെന്ന് കണ്ടെത്തി. വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് ഭർത്താവിനെ താൻ കൊന്ന് കുഴിച്ചുമൂടിയെന്നാണ് പറഞ്ഞത്.


എന്നാൽ കുഴിച്ചുമൂടിയെന്ന് അഫ്‌സാന പറഞ്ഞയിടത്തൊന്നും മൃതദേഹം ലഭിച്ചില്ല. തുടർന്ന് അഫ്‌സാന വീണ്ടും മൊഴിമാറ്റി.മൃതദേഹം സുഹൃത്തിന്റെ സഹായത്തോടെ പെട്ടി ഓട്ടോറിക്ഷയിൽ കയറ്റിവിട്ടെന്നാണ് രണ്ടാമത് നൽകിയ മൊഴി. മൊഴിയുടെ അടിസ്ഥാനത്തിൽ നസീർ എന്നയാളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. തന്റെ പെട്ടി ഒട്ടോറിക്ഷയിൽ മൃതദേഹം കൊണ്ടുപോയെന്ന് പറയുന്നത് പച്ചക്കള്ളമാണെന്ന് നസീർ പ്രതികരിച്ചു. തനിക്ക് സ്വന്തമായി ഓട്ടോയില്ലെന്നും വാഹനം ഓടിക്കാൻ അറിയില്ലെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തിന് നൽകിയ പ്രതികരണത്തിൽ പറഞ്ഞു.വ്യാജമൊഴി നൽകി തന്നെ കുടുക്കാനാണ് ശ്രമിച്ചത്. നൗഷാദിനെ ഒരു തവണ ജോലിക്കായി ഒപ്പം കൊണ്ടുപോയിട്ടുണ്ടെന്നും അല്ലാതെ മറ്റ് കാര്യങ്ങളൊന്നും അറിയില്ലെന്നും നസീർ വ്യക്തമാക്കി.

നിലവിൽ തെളിവ് നശിപ്പിക്കൽ, പൊലീസിനെ കബളിപ്പിക്കൽ എന്നീവകുപ്പുകൾ ചുമത്തിയാണ് പൊലീസ് അഫ്‌സാനയെ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. അഫ്‌സാനയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ തിരച്ചിലിൽ ഒരു തെളിവും കഴിഞ്ഞദിവസം ലഭിച്ചില്ല. ഇതിനിടെയാണ് ഇന്ന് നൗഷാദിനെ കണ്ടെത്തിയിരിക്കുന്നത്


Post a Comment

Previous Post Next Post