കാരശ്ശേരി : ചെറുപുഴയിലെ പുതിയോട്ടിൽ കടവിൽ കുളിക്കാൻ ഇറങ്ങിയ പുതിയോട്ടിൽ കോളനിയിലെ 65 വയസ്സുകാരി ലക്ഷ്മിക്കാണ് നീർനായയുടെ കടിയേറ്റ് ഇരുകാലുകൾക്കും പരിക്കേറ്റത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. കാലുകൾക്ക് ആയത്തിൽ മുറിവേറ്റ ലക്ഷ്മിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ച് ചികിത്സ നൽകിയശേഷം വീട്ടിലേക്ക് കൊണ്ടുവന്നു. കുറച്ചുകാലങ്ങളായി ഇരുവഴിഞ്ഞി പുഴയിലും ചെറുപുഴയിലും നീർനായ ശല്യം രൂക്ഷമാണ്. നിരവധി പേർക്കാണ് പുഴയിൽ നിന്നും കടിയേറ്റത്
