ദമ്പതികൾക്കൊപ്പം പുഴയിൽ വീണ ഒരാളുടെ മൃതദേഹം ഇന്നലെ രാത്രിയിൽ കണ്ടെടുത്തിരുന്നു.
കടയ്ക്കൽ കുമ്മിൾ സ്വദേശി സിദ്ദിഖ് ഭാര്യ നൗഫി എന്നിവരാണ് പള്ളിക്കൽ പുഴയിൽ വീണത്. അഞ്ചു ദിവസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. ബന്ധുവായ അൻസിലിന്റെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു ഇരുവരും. പാറയുടെ മുകളിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കാൽ വഴുതുകയായിരുന്നു. അൻസിലിന്റെ മൃതദേഹമാണ് ഇന്നലെ കണ്ടെടുത്തത്

