Trending

എകരൂൽ തെങ്ങിൻ കുന്നിൽ മലമുകളിൽ മണ്ണിടിച്ചിൽ; പാറക്കഷ്ണം ഉരുണ്ട് വീണ് സിറ്റി ഗ്യാസ് സ്റ്റേഷൻ്റെ മതിലിന് കേടുപാട് സംഭവിച്ചു





 

എകരൂൽ: ഉണ്ണികുളം പഞ്ചായത്തിലെ എകരൂല്‍ അങ്ങാടിക്കടുത്ത്  കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയോരത്ത്
തെങ്ങിന് കുന്ന് മലയിൽ മണ്ണിടിച്ചിൽ. കുന്നിൻ മുകളിൽ നിന്ന് ഭീമൻ പാറക്കഷ്ണം താഴോട്ട് ഉരുണ്ട് വീണ് ഇന്ത്യനോയിൽ അദാനി പ്രൈവറ്റ് ലിമിറ്റഡിൻ്റെ സിറ്റി ഗ്യാസ് സ്റ്റേഷൻ്റെ ചുറ്റുമതിലിന് വിള്ളലുണ്ടായി.
വെള്ളിയാഴ് ച രാത്രി 10 മണിയോടെയാണ് വൻ ശബ്ദത്തോടെ ഭീമൻ പാറക്കഷ്ണം താഴേക്ക് വീണത്. വൻ ശബ്ദം കേട്ട്  പരിസരത്തെ വീട്ടുകാർ  ഭയവിഹ്വലരായി പുറത്തേക്കോടി.



പാറക്കഷ്ണം മതിലിൽ തട്ടി നിന്നതിനാൽ വലിയ അത്യാഹിതമാണ് ഒഴിവായത്. ജനങ്ങൾ ഭയക്കേണ്ടതില്ലെന്നും സുരക്ഷാ ക്രമീകരണങ്ങൾ നടത്തിയതായും സ്റ്റേഷൻ അധികൃതർ പരിസരവാസികളെ അറിയിച്ചു.


 പ്രകൃതി വാതകം സംഭരിച്ച  വാഹനങ്ങൾ പുറത്തേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. ബാലുശ്ശേരി പൊലീസും നരിക്കുനിയിൽ നിന്ന് അഗ്നിശമന സേനയും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post