താമരശേരി:ചമലിൽ ചെത്ത് തൊഴിലാളി തെങ്ങിൽ നിന്നും വീണ് മരിച്ചു.
കുന്നിപ്പള്ളി റെജി ( 50) ആണ് മരണപ്പെട്ടത്.
ചമലിന് സമീപം വെണ്ടേക്കുംചാൽ റൂബി ക്രഷറിനു സമീപം മലയിൽ പുത്തൻപുരയിൽ ദേവസ്യയുടെ കൃഷിയിടത്തിൽ തെങ്ങിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കള്ള് ചെത്തിനായി വീട്ടിൽ നിന്നും ഇറങ്ങിയ റജി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
സംസ്ക്കാര ചടങ്ങ് പോസ്റ്റ്മോർട്ട നടപടികൾക്കു ശേഷം . മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
.
ഭാര്യ: വിനീത
മക്കൾ : അഭിരാം, അഭിന.
