Trending

കൊട്ടാരക്കോത്ത് അറവുമാലിന്യ സംസ്കകരണ ഫാക്ടറി; ടെസ്റ്റ് റൺനടത്താനുള്ള നീക്കം നാട്ടുകാർ തടഞ്ഞു.





താമരശ്ശേരി :പുതുപ്പാടി കൊട്ടാരക്കോത്ത് അറവുമാലിന്യ പ്ലാൻറിലേക്ക് ടെസ്റ്റ് റൺനടത്താൻ എത്തിച്ച മാലിന്യവണ്ടികൾ നാട്ടുകാർ തടഞ്ഞു.ഹൈക്കോടതി നിർദ്ദേശപ്രകാരം പോലീസ് സംരക്ഷണയോടെയാണ് വാഹനങ്ങൾ എത്തിയത്. 

വൻ പോലീസ് സന്നാഹം സ്ഥലത്തെത്തിയെങ്കിലും, നാട്ടുകാരുടെ ചെറുത്ത് നിൽപ്പിനെ തുടർന്ന്  വാഹനങ്ങളും, പോലീസും തിരികെ പോയി.

നാട്ടുകാരെ വെല്ലുവിളിച്ച് ഫാക്ടറി തുറന്ന് പ്രവർത്തിക്കാൻ അനുവധിക്കില്ലെന്ന് സമരസമിതി ഭാരവാഹികൾ പറഞ്ഞു.

വാഹനങ്ങൾ തടഞ്ഞതിന് നാട്ടുകാരുടെ പേരിൽ കേസെടുത്തു.

Post a Comment

Previous Post Next Post