Trending

കൊട്ടാരക്കോത്ത് മാലിന്യ പ്ലാന്റിനെതിരെയുള്ള സമരത്തിന് കാരാടി ബാർ വിരുദ്ധ സമര സമിതിയുടെ ഐക്യദാർഡ്യം






താമരശ്ശേരി : കൊട്ടാരക്കോത്ത് അറവ് മാലിന്യ പ്ലാന്റിനെതിരെ ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന  സമരത്തിന്  ഐക്യദാർഢ്യം പ്രകടിപ്പിച്ച്   കാരാടി ബാർ വിരുദ്ധ സമര സമിതി പ്രവർത്തകരെത്തി. 

സി വി അബ്ദുറഹ്മാൻ കുട്ടി ഹാജി കാൽനടയാത്ര കാരാടി സമര സ്മാരക സ്തൂപത്തിനു മുൻപിൽ വെച്ച് ഉൽഘാടനം ചെയ്തു .  ബഷീർ പത്താൻ, കെ എസ് നാസർ, പി കെ ഫാസിൽ, വി ബഷീർ, സിനാൻ കാരാടി, അലി കാരാടി എന്നിവരുടെ നേതൃത്വത്തിൽ പ്രതികൂല കാലാവസ്ഥയിലും ജാഥ താമരശ്ശേരി പട്ടണം പിന്നിട്ട് കൊട്ടാരക്കോത്ത് സമര പന്തലിൽ എത്തി അഭിവാദ്യം അർപ്പിച്ചു . പ്രദേശത്തെ ആബാല വ്യദ്ധംജനങ്ങൾ കക്ഷി രാഷ്ട്രീയ, ജാതി മത ഭേദമന്യേ ഒറ്റക്കെട്ടായി നടത്തുന്ന സമരം വിജയിക്കുക തന്നെ ചെയ്യുമെന്ന് അവർ അഭിപ്രായപ്പെട്ടു. സമര വിജയത്തിനായി സർവ്വ വിധ പിന്തുണകളും അവർ വാഗ്ദാനം ചെയ്തു. പ്രത്യഭിവാദ്യ ചടങ്ങിൽ പുതുപ്പാടി പഞ്ചായത്ത്പതിനാലാം 
വാർഡ് മെമ്പർ
ഗീത കെ ജി സ്വാഗതം പറഞ്ഞു ,പതിമൂന്നാം വാർഡ് മെമ്പർ  ഷംസീർ പോത്താറ്റിൽ അദ്ധ്യക്ഷത വഹിച്ചു. മദ്യ നിരോധന സമിതി സംസ്ഥാന പ്രസിഡണ്ട്
ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മദ്യ നിരോധന സമിതി ജില്ലാ സെക്രട്ടറി
പപ്പൻ കന്നാട്ടി,  താമരശ്ശേരി ഗ്രാമപഞ്ചായത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എം.ടി അയ്യൂബ് ഖാൻ , സലീം കാരാടി , ഫൗസിയ കാരാടി , റഷീദ് കാരാടി
തുടങ്ങിയവർ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സംസാരിച്ചു.  
ശാഫി വളഞ്ഞ പാറ
 നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post