Trending

പാറശാലയിൽ പൊലീസ് വാഹനവുമായി യുവാവ് കടന്നു കളഞ്ഞു





തിരുവനന്തപുരം: നൈറ്റ് പെട്രോളിങ്ങിനിടക്ക് പൊലീസ് വാഹനവുമായി യുവാവ് കടന്നു കളഞ്ഞു. ഇന്നലെ രാത്രി 11 മണിക്ക് പറശാലയിലെ പരശുവക്കലിലാണ് സംഭവം. സംഭവത്തിൽ പാറശാല സ്വദേശി ഗോകുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വാഹന പരിശോധന നടത്താനാണ് പാറശാല പൊലീസിന്‍റെ നൈറ്റ് പെട്രോളിങ് സംഘം പരശുവക്കലിൽ എത്തിയത്. ഈ സമയത്ത് പ്രദേശത്തുണ്ടായിരുന്ന യുവാവ് വാഹനത്തിൽ താക്കോൽ ഉള്ളതായി മനസിലാക്കി. തുടർന്നാണ് പൊലീസുകാർ മാറിയ സമയത്ത് ജീപ്പുമായി കടന്നു കളയുകയായിരുന്നു.

യുവാവ് പരശുവക്കലിൽ നിന്ന് ആനമ്പാറ വരെ ഒരു കിലോമീറ്ററോളം വാഹനം ഓടിച്ചു കൊണ്ടു പോയി. തുടർന്ന് വാഹനം വൈദ്യുതി പോസ്റ്റിൽ ഇടിച്ച് നിന്നതോടെ പൊലീസും നാട്ടുകാരും ചേർന്ന് യുവാവിനെ പിടികൂടി. മദ്യലഹരിയിലാണ് യുവാവ് വാഹനം തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു.



Post a Comment

Previous Post Next Post