Trending

ജനനായകൻ്റെ സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക്





അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം ഇന്ന് ഉച്ചയോടു കൂടി ബാംഗ്ലൂരിൽ നിന്ന് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിക്കും.അവിടെ നിന്ന് ജഗതിയിലുള്ള സ്വവസതിയിലേക്ക് കൊണ്ട് പോകുമെന്ന് വിഡി സതീശൻ അറിയിച്ചു.ആദ്യം ദർബാർ ഹാളിലെ പൊതു ദർശനത്തിനു ശേഷം സെന്റ് ജോർജ് പള്ളിയിലേക്ക് കൊണ്ട് പോകും.ശേഷം കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനിൽ പൊതു ദർശനം.രാത്രി ജഗതിയിലെ വസതിയിലേക്ക്.നാളെ രാവിലെ ഏഴു മണിക്ക് വിലാപയാത്രയായി ഭൗതിക ശരീരം കോട്ടയത്തേക്ക് കൊണ്ട് പോകും . തിരുനക്കര മൈതാനത്തിലെ പൊതു ദർശനത്തിനു ശേഷം പുതുപ്പള്ളി ഹൗസിലെത്തിക്കും.വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് പുതുപ്പള്ളി പള്ളിയിൽ സംസ്കാരം നടക്കുമെന്നും വിഡി സതീശൻ അറിയിച്ചു .

Post a Comment

Previous Post Next Post