Trending

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ താമരശ്ശേരി പൗരാവലി അനുശോചിച്ചു.





കേരളത്തിലെ ജനകീയനായ മുഖ്യമന്ത്രിയാണ് ഉമ്മൻ ചാണ്ടി എന്നതിന് സാക്ഷ്യപ്പെടുത്തലാണ് അദ്ദേഹത്തിൻ്റെ വിലാപയാത്രയിൽ അണിനിരക്കുന്ന ജനലക്ഷങ്ങൾ' എന്ന് നേതാക്കൾ അനുസ്മരിച്ചു.



 താമരശ്ശേരിയുടെ വികസനത്തിൽ താലൂക്ക് അനുവദിച്ചതും കൊടുവള്ളി ഗവ: കോളേജും താമരശ്ശേരി താലൂക്ക് ആശുപത്രി വികസനത്തിലും അദ്ദേഹത്തിൻ്റെ കയ്യൊപ്പ് ഉണ്ടെന്നും നേതാക്കൾ അനുസ്മരിച്ചു.




മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ അനുശോചനയോഗവും മൗനജാഥയും സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് നവാസ് ഈർപ്പോണ അധ്യക്ഷത വഹിച്ചു. കെ.പി കൃഷ്ണൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.മുൻ എം.എൽ എ മാരായ വി.എം ഉമ്മർ മാസ്റ്റർ, കാരാട്ട് റസാഖ്, കെ.പി.സി സി മെമ്പർ പി.സി ഹബീബ് തമ്പി,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം അഷ്റഫ് മാസ്റ്റർ, പഞ്ചായത്ത് പ്രസിഡണ്ട് ജെ.ടി.അബ്ദുറഹിമാൻ, കെ.ബാബു;ഗിരീഷ് തേവള്ളി, നാസർ ഫൈസി കൂടത്തായി, പി.ഗിരിഷ് കുമാർ,ഉല്ലാസ് കുമാർ, സൈനുൽ ആബിദീൻ തങ്ങൾ, ടി.ആർ ഒ .കുട്ടൻ മാസ്റ്റർ,എ.പി മുസ്തഫ, കെ.വി മുഹമ്മദ്, സുമരാ ജേഷ്,റജി ജോസഫ്, ജോൺസൺ ചക്കാട്ടിൽ ,രാധാകൃഷ്ണൻ മാസ്റ്റർ, ദേവരാജൻ മാസ്റ്റര്, കരീം പുതുപ്പാടി, എന്നിവർ അനുസ്മരിച്ചു.



Post a Comment

Previous Post Next Post