Trending

പുസ്തകത്തെ പറ്റി ചർച്ച സംഘടിപ്പിച്ചു




ഗ്രാമീണ വായനശാല തേറ്റാമ്പുറം നോവലിസ്റ്റും, മാധ്യമ പ്രവർത്തകനും മധുരൈ കലാശലിംഗം യൂണിവേഴ്സിറ്റിയിൽ വിഷ്യൽ കമ്മ്യുണിക്കേഷൻ വിഭാഗം അസിസ്റ്റന്റ് പ്രോഫസറുമായ  അമൽജിത്ത് താമരശ്ശേരിയുടെ പാണൻ കവലയിലെ മനുഷ്യർ എന്ന പുസ്തകത്തെ പറ്റി ചർച്ച സംഘടിപ്പിച്ചു .



 ബാല്യം , കൗമാരം , യൗവനം , വാർദ്ധക്യം എന്നീ പുനർജനിച്ചു കൊണ്ടിരിക്കുന്ന കാലത്തെപ്പറ്റി അയവിറക്കുന്നതായിരുന്നു സദസ്സിലെ പ്രധാന ചർച്ച .

 വായനശാല പ്രസിഡണ്ട് വി.കെ.ഷൈജുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ താമരശ്ശേരി ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി ഖദീജ സത്താർ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ വൈ: പ്രസിഡണ്ട് ശ്രീ..നാരായണൻ മാസ്റ്റർ അവിടനല്ലൂർ മുഖ്യപ്രഭാഷണം നടത്തി. ഗ്രന്ഥകാരൻ ശ്രീ.. അമൽജിത്ത് രവീന്ദ്രൻ , പി.പി.കൃഷ്ണൻ കുട്ടി ,സത്താർ പള്ളിപ്പുറം ,. ഷീജ മധു എന്നിവർ ചർച്ചയിൽ പങ്കെടുത്തു. വി.പി. ബിജു സ്വാഗതവും, വി.പി.ഗോപലൻ കുട്ടി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post