മലപ്പുറം: ജനവാസമേഖലകളിൽ ഇറങ്ങുന്ന പാമ്പുകളെ സുരക്ഷിതമായി പിടികൂടുന്നതിനുള്ള വനംവകുപ്പിന്റെ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ച മലപ്പുറം സ്വദേശി റഹ്മാൻ ഉപ്പൂടനെതിരെ വനംവകുപ്പ് കോഴിക്കോട് ഫ്ലയിങ് സ്ക്വാഡ് കേസെടുത്തു.
ഒട്ടും സുരക്ഷിതമല്ലാത്ത രീതിയിൽ പെരുമ്പാമ്പിനെ പിടികൂടുകയും ആളുകൾക്കിടയിൽ പ്രദർശിപ്പിക്കുകയും ചെയ്ത സംഭവത്തി ലാണ് കേസ്.
25,000 രൂപ പിഴയും 7 വർഷം വരെ തടവും ലഭിക്കാവു ന്ന കുറ്റകൃത്യമാണിത്.
ഇദ്ദേഹം നേരത്തേ വനംവകുപ്പ് നടത്തിയ പരിശീലനത്തിൽ പങ്കെ ടുത്ത് ലൈസൻസ് നേടിയിരുന്നങ്കിലും തുടർച്ചയായി നിർദേശങ്ങൾ ലംഘിച്ചതിനാൽ 2 വർഷം മുൻപ് ലൈസൻസ് റദ്ദാക്കിയിരുന്നതായി അധികൃതർ അറിയിച്ചു.
കേസ് തുടർനടപടികൾക്കായി കൊടുമ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലേക്കു കൈമാറി.
