Trending

റൂട്ടുമാറി സ്വകാര്യ ബസ്സുകൾ;താമരശ്ശേരി പട്ടണത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ട്രാഫിക് ഉദ്യോഗസ്ഥർ നോക്കുകുത്തി.




താമരശ്ശേരി: സ്വകാര്യ ബസ്സുകൾ റൂട്ട് മാ സർവ്വീസ് നടത്തുന്നത് കാരണം താമരശ്ശേരി പട്ടണത്തിൽ ബസ് ബേക്ക് സമീപം ഗതാഗതകുരുക്ക് രൂക്ഷമായി.

താമരശ്ശേരി പുതിയ ബസ്സ് സ്റ്റാൻ്റിൽ നിന്നും പുറപ്പെടുന്ന കൊയിലാണ്ടി ഭാഗത്തേക്കുള്ള ബസ്സുകൾ ബസ് ബേക്ക് സമീപത്ത് നിന്നും ആളുകളെ കയറ്റി മിനി ബൈപ്പാസ് വഴി പോകുകയും, കൊയിലാണ്ടി ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ ചുങ്കം വഴി വന്ന് പഴയ ബസ് സ്റ്റാൻ്റിൽ ആളെ ഇറക്കി പുതിയ സ്റ്റാൻ്റിലേക്ക് പോകുകയും ചെയ്യണം.

എന്നാൽ കൊയിലാണ്ടി ഭാഗത്ത് നിന്നും വരുന്ന ഭൂരിഭാഗം ബസ്സുകൾ ചുങ്കത്ത് നിന്നും മിനി ബൈപ്പാസിലൂടെയാണ് താമരശ്ശേരിയിലേക്ക് പ്രവേശിക്കുകയാണ്.

താമരശ്ശേരി ബസ് ബേക്ക് സമീപം കൊയിലാണ്ടി ബസ്സുകൾ ആളെ കയറ്റുന്നതിൻ്റെ എതിർ വശത്ത് റൂട്ടുമാറി വരുന്ന ബസ്സുകൾ ആളുകളെ ഇറക്കാൻ നിർത്തുന്നതിനാൽ മറ്റുവാഹനങ്ങൾക്ക് മിനി ബൈപ്പാസിൽ പ്രവേശിക്കാനോ, കടന്നു വരാനോ സാധിക്കുന്നില്ല. ഇതു മൂലം അടിക്കടി ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ്.കൂടാതെ ഇവിടെ ബസ്സിറങ്ങി കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ടവർ ദേശീയപാത മുറിച്ചുകടക്കാനും ഏറെ പാടുപെടുകയാണ്.

എന്നാൽ നിയമ ലംഘനങ്ങൾ നേരിൽ കണ്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ കയ്യും കെട്ടി നോക്കിയിരിക്കുകയാണ് ട്രാഫിക് പോലീസ്.

Post a Comment

Previous Post Next Post